വ്യജകേസുകൾ ചമച്ച് മനുഷ്യവകാശ പ്രവർത്തകരെ ജയിലിലിടുന്ന സംഭവങ്ങൾ രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. എന്നിട്ടും സാമൂഹ്യ നന്മക്കായി പോരാടുന്നവരെ, ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന സംഭവങ്ങൾ വർധിക്കുന്നതായാണ് വിദഗ്ദാഭിപ്രായം. അത്തരത്തിൽ രണ്ട് വ്യാജ തീവ്രവാദക്കേസുകളിൽ അകപ്പെട്ട വ്യക്തിയാണ് നുഷ്യാവകാശ പ്രവർത്തകൻ സരബ്ജിത് സിംഗ് വെർക്ക.
പോലീസ് കൊട്ടിഘോഷിച്ച് അറസ്റ്റ് നാടകം കളിച്ച് ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നത് ഭരണകൂടങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാൻ ആണ്. പോലീസ് കസ്റ്റഡിയിൽ കുറ്റം ഏൽക്കാനായി നടത്തപ്പെടുന്ന കൊടിയ പീഡനങ്ങൾ കാരണം കുറ്റവിമുക്തരായി പുറത്തിറങ്ങിയാലും ആരും ഒന്നും പുറത്തു പറയാറില്ല. ഇത്തരക്കാർക്ക് അപവാദമാണ് നുഷ്യാവകാശ പ്രവർത്തകൻ സരബ്ജിത് സിംഗ് വെർക്ക.
തനിക്കെതിരെ ഉയർന്ന രണ്ട് വ്യാജ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ സരബ്ജിത് സിംഗ് വെർക്കയ്ക്ക് പഞ്ചാബ് പോലീസ് ഒടുവിൽ നഷ്ടപരിഹാരം നൽകി. രണ്ട് കേസുകളിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു, 2008 ൽ പോലീസ് കസ്റ്റഡിയിൽ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
14.85 ലക്ഷം രൂപ ബുധനാഴ്ച രാവിലെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സരബ്ജിത് സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ തുക അനുവദിക്കാൻ പ്രാദേശിക കോടതി ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. എന്നാൽ അത് നൽകിയിരുന്നില്ല.
1992ലും 1998ലും പഞ്ചാബ് പോലീസ് സരബ്ജിത് സിംഗ് വെർക്കയെ രണ്ട് വ്യത്യസ്ത വ്യാജ തീവ്രവാദ കേസുകളിൽ കുടുക്കിയിരുന്നു. യഥാക്രമം 2000-ലും 2007-ലും രണ്ട് കേസുകളിലും സരബ്ജിത് സിംഗ് വെർക്കയെ വെറുതെ വിട്ടു.
2008ൽ പോലീസ് തടങ്കലിൽ വെച്ചുണ്ടായ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ കേസ് ഫയൽ ചെയ്തിരുന്നു. 2013 ജനുവരിയിൽ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി, മൂന്ന് മാസത്തിനകം 10 ലക്ഷം രൂപ നഷ്ടപരിഹാരം അയാളുടെ അക്കൗണ്ടിൽ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകിയില്ല.
നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് 2019 സെപ്തംബറിൽ പഞ്ചാബ് പോലീസ് ഡിജിപി, അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ കാറുകളും മുനിസിപ്പൽ കോർപ്പറേഷന്റെ രണ്ട് വാഹനങ്ങളും കോടതി പിന്നീട് അറ്റാച്ച് ചെയ്തിരുന്നു.
നേരത്തെ വിധിച്ചത് 10 ലക്ഷം നൽകാനായിരുന്നു. എന്നാൽ ഇത് നല്കുന്നതി വീഴ്ച വരുത്തിയതിന് തുടർന്ന് 6 ശതമാനം വാർഷിക പലിശ ചേർത്ത് 14.85 ലക്ഷം രൂപയായി ഉയർത്തിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ കോടതി ജില്ലാ ട്രഷറി ഓഫീസറെ വിളിച്ചുവരുത്തി തുക വെർക്കയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന്റെ പേരിലുള്ള ശമ്പള അക്കൗണ്ടും കോടതി മരവിപ്പിച്ചിരുന്നു