കൊച്ചി: രാജ്യത്തെ മുന്‍നിര ഫാഷന്‍ ബ്രാന്റായ ലൈഫ്സ്റ്റൈല്‍ അവരുടെ ഏറ്റവും പുതിയ ഓട്ടം വിന്റര്‍ കളക്ഷനുകള്‍ അവതരിപ്പിച്ചു. മികവാര്‍ന്ന ഡിസൈനിനൊപ്പം മിതമായ വിലയും ഉറപ്പാക്കിയാണ് പുതിയ ശേഖരം പുറത്തിറക്കിയിരിക്കുന്നത്. ശരത്, ശീതകാലങ്ങള്ക്ക് അവശ്യമായതും അനുയോജ്യവുമായ തുണിത്തരങ്ങളില്‍ ഏറെ വ്യത്യസ്മായ രൂപകല്പനയാണ് നല്‍കിയിരിക്കുന്നത്.
നിറങ്ങളുടെ പാറ്റേണിലും, പ്രിന്റിലും, സിലൗട്ടുകളിലും എല്ലാം തന്നെ വ്യത്യസ്തത കൊണ്ടുവരാന്‍ ബ്രാന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഓഫീസ് വെയര്‍, കാഷ്വല്‍സ്, പാര്‍ട്ടി വെയര്‍ തുടങ്ങി ഓരോ വേളയിലും അണിയാന്‍ പ്രത്യേകം കളക്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
പേസ്റ്റല്‍സ്, പെയിന്റലി ഫ്ലോറല്‍സ് തുടങ്ങിയ എത്ത്നിക്ക് വസ്ത്രങ്ങളിലും വ്യത്യസ്തമായ ഡിസൈനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള തുണിത്തരങ്ങളില്‍ പുതിയ സീരീസ് കളക്ഷനുകളും പരിജയപ്പെടുത്തിയിട്ടുണ്ട്.
ഓരോ സീസണുകള്‍ക്കും അനുയോജ്യമായ ഫാഷന്‍ ട്രന്റ് സൃഷ്ടിക്കാനാണ് ലൈഫ്സ്റ്റൈല്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് ലൈഫ് സ്റ്റൈല്‍ മാര്‍ക്കറ്റിംഗ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രോഹിണി ഹല്‍ദിയ പറഞ്ഞു.വിവിധ ട്രെന്‍ഡുകള്‍ക്കൊപ്പം സൗകര്യപ്രദമായ ഡിസൈനുകളും കോര്‍ത്തിണക്കിയാണ് ഏറ്റവും പുതിയ ഓട്ടം വിന്റര്‍ കളക്ഷനുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ ഫാഷന്‍ തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ സാധ്യതകള്‍ തുറന്നുകൊടുക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളില്‍ ഒരുപോലെ പുതിയ ഡിസൈനുകള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും രോഹിണി ഹല്‍ദിയ വ്യക്തമാക്കി.