മുംബൈ: ഏഷ്യാ കപ്പ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്ത് എത്തില്ല. കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്വെ പര്യടനങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ലക്ഷമണ് ആയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്. കൊവിഡ് നെഗറ്റീവാകുന്ന സമയം ദ്രാവിഡ് ടീമിനൊപ്പം ചേരും. നിലവില്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം വി.വി.എസ് ലക്ഷ്മണ് ഉണ്ട്.
സിംബാബ്വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ് ദുബായില്‍ ഇറങ്ങുകയായിരുന്നു. ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്മണിനോട് ദുബായില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ദ്രാവിഡ് കൊവിഡ് നെഗറ്റീവുന്ന സമയം ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.