കഴിഞ്ഞ നാല് മാസം എന്റെ ബാറ്റിങ്ങില്‍ ഞാന്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് മായങ്ക് അഗര്‍വാള്‍. വിട്ടുകൊടുക്കുന്ന ആളല്ല താന്‍ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവി സംബന്ധിച്ച പ്രതികരണവുമായി ബന്ധപ്പെട്ട് മായങ്ക് പറഞ്ഞത്.
ഓരോ ദിവസവും എന്റെ കളി മെച്ചപ്പെടുത്തി ഞാന്‍ ലക്ഷ്യത്തെ പിന്തുടരും. എന്റെ വഴിയിലേക്ക് എന്ത് വന്നാലും സന്തോഷം. എന്നാല്‍ സ്വപ്നങ്ങളും ആശകളും ഒരിക്കലും മരിക്കുന്നില്ല. പരിശീലനം നടത്തി എല്ലാം ശരിയായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക മാത്രമാണ് നമുക്ക് ചെയ്യാനാവുക എന്നാണ് മായങ്ക് പ്രതികരിച്ചത്.
കഴിഞ്ഞ നാല് മാസം എന്റെ ബാറ്റിങ്ങില്‍ ഞാന്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. റിവേഴ്സ് സ്വീപ്പിക്കും സ്വീപ്പിങ്ങും ചെയ്യാന്‍ ആരംഭിച്ചു. അതും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ. മഹാരാജ ട്രോഫി പോലെ ട്വന്റി20 ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറി നേടാനായത് ആത്മവിശ്വാസം നല്കുന്നു,എന്നും മായങ്ക് അഗര്‍വാള്‍ പറഞ്ഞു.