തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് . വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമാണ് ബാങ്കിന് മേല്‍ ആര്‍ബിഐയുടെ വിലക്ക് .ഇന്ന് മുതൽ ആറുമാസം വരെ വിലക്ക് തുടരുമെന്ന് ആര്‍ബിഐ ഉത്തരവ്.
ആര്‍ബിഐയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ വായ്പ അനുവദിക്കുകയോ, നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ കടം വാങ്ങുകയോ പാടില്ല,ആര്‍ബിഐയുടെ അനുമതിയില്ലാതെ ആസ്തികളോ വസ്തുവകകളോ കൈമാറ്റം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ ഉത്തരവില്‍ ഉണ്ട്.
ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് തീരുമാനം പുനഃ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. നിക്ഷേപകന്റെ പേരിലുള്ള സേവിങ്സ്, കറന്റ് അടക്കമുള്ള വിവിധ അക്കൗണ്ടുകളിലുള്ള നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് വിലക്ക്. എന്നാല്‍ നിക്ഷേപത്തിന്മേലുള്ള വായ്പകള്‍ തീര്‍പ്പാക്കുന്നതിന് അനുവദിക്കും. ആര്‍ബിഐയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.