കോഴിക്കോട്: പ്രസവശേഷമുള്ള സ്ത്രീകളുടെ ഫിറ്റ്നസ് എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. കലൈരസി ( എം എസ് സി നഴ്സിംഗ്,ഒബ്സ്റ്റേറ്റിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗ്) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഓഗസ്റ്റ് 27ന് ഉച്ചക്ക് 3 മണി മുതൽ 4 മണി വരെയാണ് സെമിനാർ. ഈ ഒരു സെമിനാർ പ്രസവ ശേഷമുള്ള ഫിറ്റ്നെസിനെക്കുറിച്ച് ആകുലപ്പെടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഈ സെമിനാർ സഹായകമാകുമെന്ന് സംഘടകർ കരുതുന്നു. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919288026146(സംഘാടക ). വെബ്സൈറ്റ് www.ncdconline.org