ഫോര്‍ സ്റ്റാർ സുരക്ഷാ റെയ്റ്റിംഗ് ഉള്ള റെനോയുടെ പുതിയ കൈഗർ എസ്യുവി വിഭാഗത്തിലെ ഒരേയൊരു സ്‌പോട്ടി വാഹനമാണ്.ബോഡിയും പെർഫോമൻസും കൊണ്ട് ഈ കോംപാക്ട് എസ് യു വി വേറിട്ട് തന്നെ നില്കുന്നു.
പുതിയ കൈഗറിന് പഴയ മോഡലുമായി സാമ്യമുണ്ട്. ചെറിയ വ്യത്യാസങ്ങളാണ് ഇതിൽ വരുത്തിയിട്ടുള്ളത്. റെനോയുടെ ബോൾഡ്‌നസ് കൈഗറിലും പ്രതിഫലിക്കുന്നുണ്ട്. പുതിയ ഡയമണ്ട് കട്ട് അലോയ് വീലിന് 16 ഇഞ്ച് വലിപ്പമുണ്ട്. റെനോയുടെ കയ്യൊപ്പുള്ള ടെയ്ൽ ലാമ്പുകളാണ് പിൻവശത്ത്. അതിൽ എൽ. ഇ. ഡി കൂടി വരുന്നു. പുതിയ നിറം, ക്രോം ലൈനിംഗ്, സിൽവർ സ്‌കിഡ് പ്ലേറ്റ്, വ്യത്യസ്തമായ ഗ്രില്ല് ഇവയെല്ലാം കൈഗറിനെ വ്യത്യസ്തമാക്കുന്നു.
കറുപ്പും ഗ്രേ കളറും ചേർന്നതാണ് പുതിയ കൈഗറിന്റെ ഉൾവശം. ഡാഷ്‌ബോർഡ് സിംപിൾ ലുക്കാണ്. 8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, ക്ലൈമറ്റ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട് – സ്‌റ്റോപ്, സ്റ്റീറിംഗ് മൗണ്ടഡ് കൺട്രോൾ, ആർക്കമെയ്‌സ് 3ഡി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, 12 വോൾട്ട് ചാർജിംഗ് സ്ലോട്ടോടു കൂടിയ റിയർ എസി വെന്റ് ,വയർലെസ് കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉണ്ട്.
തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. കൂടാതെ,
ഗിയർ ലിവറിന് സമീപത്തായി മോഡ് നോബ് ഇതിലുണ്ട്. എക്കോ, നോർമൽ, സ്‌പോർട്ട് മോഡുകൾ തിരിക്കുന്നതിന് അനുസരിച്ച് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ പച്ച, നീല, ചുവപ്പ് നിറങ്ങളിലേക്ക് മാറും. വലിയ ഡിക്കിയാണ്. സ്റ്റോറേജ് സ്‌പെയ്‌സ് ധാരാളമുണ്ട്. നാല് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർവ്യൂ ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.
കൈഗറിന് രണ്ട് പെട്രോൾ എഞ്ചിനുകളാണ്. അഞ്ച് സ്പീഡ് മാനുവൽ മോഡലും എ.എംടി ട്രാൻസ്മിഷനും ലഭ്യമാണ്. 1.0 ലിറ്റർ എൻജിൻ 72 ബി. എച്ച്. പിയിൽ 96 എൻ. എം കരുത്ത് നൽകുന്നു. സി.വി.ടിയിൽ 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. ഇത് 99 ബി.എച്ച്.പിയിൽ 152 എൻ.എം ടോർക്കാണ് നൽകുന്നത്. ഇതിൽ മാനുവൽ മോഡൽ ലഭ്യമാണ്.