കഴിഞ്ഞ ദിവസം കോട്ടയം തലയോലപ്പറമ്പില്‍ ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.തിരുവല്ലയിലെ പക്ഷി – മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം തന്നെ പത്ത് പേര്‍ക്ക് ആണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ചിലരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
നായ വണ്ടി ഇടിച്ച് ചത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ആളുകളുടെ ദേഹത്തെല്ലാം കടിയേറ്റിരുന്നു. നിരവധി വളര്‍ത്തു മൃഗങ്ങളെയും നായ ആക്രമിച്ചു.