വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്കുന്ന ബാങ്കുകൾ നിരവധിയാണ്.
പ്രമുഖ പൊതുമേഖല ബാങ്കായ സെന്‍ട്രല്‍ ബാങ്ക് വിദ്യാഭ്യാസ വായ്പയ്ക്ക് 6.95 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപ വായ്പയെടുത്താല്‍ 30,136 രൂപയാണ് മാസംതോറും തിരിച്ചടവ് വരിക.അതുപോലെ വിദ്യാഭ്യാസ വായ്പയ്ക്ക് കുറഞ്ഞ പലിശനിരക്ക് ഈടാക്കുന്ന ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 7.45 ശതമാനമാണ് പലിശ. ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ്വായ്പയെടുക്കുന്നതെങ്കില് 30,627 രൂപ വരും മാസംതോറുമുള്ള തിരിച്ചടവ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 7.5 ശതമാനമാണ് പലിശ. ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 30,677 രൂപയാണ് ഇഎംഐ ആയി വരിക. മറ്റു രണ്ടു പൊതുമേഖ ബാങ്കുകളായ യൂണിയന് ബാങ്കും ഐഡിബിഐ ബാങ്കും സമാനമായ പലിശനിരക്കാണ് ഈടാക്കുന്നത്.വിദ്യാഭ്യാസ വായ്പയ്ക്ക് 7.9 ശതമാനമാണ് ഇന്ത്യന്‍ ബാങ്കിന്റെ പലിശ. നേരത്തെ പറഞ്ഞത് പോലെ ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,073 രൂപയാണ് മാസംതോറുമുള്ള തിരിച്ചടവായി വരിക.
ബാങ്ക് ഓഫ് ബറോഡയിൽ 7.9 ശതമാനമാണ് പലിശ. ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,073 രൂപയാണ് ഇഎംഐ.വിദ്യാഭ്യാസ വായ്പയ്ക്ക് 8.25 ശതമാനമാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശനിരക്ക്. നേരത്തെ പറഞ്ഞതു പോലെ വായ്പ തിരിച്ചടവ് കണക്കുകൂട്ടിയാല്‍ മാസം തോറും 31,422 രൂപയാണ് ഇഎംഐ.
കാനറ ബങ്കിൽ 8.3 ശതമാനമാണ് പലിശ. ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,472 രൂപയാണ് മാസംതോറുമുള്ള തിരിച്ചടവ് ആയി വരിക.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ നിന്ന് ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി എടുക്കുന്ന വിദ്യാര്‍ഥിക്ക് മാസംതോറും 31,824 രൂപ തിരിച്ചടവ് .