സിംബാബ്വെക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുന്‍പായി ദേശിയ ഗാനം ആലപിക്കുന്ന സമയത്ത് ചൂയിംഗം ചവയ്ക്കുന്നത് ഒഴിവാക്കിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് ആരാധകർ. ദേശിയ ഗാനം ആലപിക്കുന്ന ടൈമിൽ ചൂയിംഗം കയ്യിലെടുത്ത് പിടിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.ദേശിയ ഗാനത്തിനോടുള്ള ആദര സൂചകമായാണ് രാഹുലിന്റെ ഈ പ്രവൃത്തിയെ ആരാധകര്‍ പ്രശംസിക്കുന്നത്.
സിംബാബ്വെക്ക് എതിരായ ഏകദിന പരമ്പരയിൽ പത്ത് വിക്കറ്റ് ജയത്തോടെ ഇന്ത്യ തുടക്കമിട്ടത്. ഈ സമയം ആദ്യ ഏകദിനത്തില്‍ രാഹുലില്‍ നിന്ന് വന്ന നീക്കത്തെ പ്രശംസിക്കുകയാണ് ആരാധകര്‍.ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം നല്കി രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങി. എന്നാല്‍ സിംബാബ് വെ മുന്പില് വെച്ച 190 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നതോടെ രാഹുലിന് ബാറ്റ് ചെയ്യേണ്ടതായി വന്നില്ല.
KL Rahul took out the Chewing Gum from his Mouth before National Anthem 🇮🇳❤️
Proud of You @klrahul ❤️🔥#INDvsZIM | #CricketTwitter pic.twitter.com/erBYx16auA
— 𝐌𝐢𝐆𝐇𝐓𝐘 (@AryanMane45) August 18, 2022