അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ വാണിജ്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള ലൈസന്‍സ് നിർബദ്ധംക്കി സൗദി. മുന്‍സിപ്പല്‍ റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 81 പ്രഫഷനുകളില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വാണിജ്യ ലൈസന്‍സുകള്‍ പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ കാലതാമസം വരുത്താതിരിക്കാന്‍ തൊഴിലാളികള്‍ക്ക് പ്ലാറ്റ്‌ഫോമിലൂടെ എത്രയും വേഗം ലൈസന്‍സ് നല്‍കണമെന്ന് മന്ത്രാലയം ഫെസിലിറ്റി ഉടമകളോട് ആവശ്യപ്പെട്ടു.
ബാലാഡി പ്ലാറ്റ്‌ഫോം വഴിയാണ് ലൈസന്‍സ് നല്‍കുകയും പുതുക്കുകയും ചെയ്യേണ്ടത്. തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളും അനുഭവ പരിചയവും കഴിവുകളും ലൈസന്‍സുകള്‍ നല്‍കുന്നതില്‍ പരിശോധിക്കും.