പൊതുസ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ സൗദി അറേബ്യയില്‍ പിഴ. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ സംസാരിച്ചാൽ 100 റിയാല്‍ ആണ് പിഴ. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീം അറിയിച്ചു.
നിയമത്തിലെ അഞ്ചാം റെഗുലേഷന്‍ അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തുകയോ ആളുകള്‍ക്ക് ശല്യമാവുന്നതോ അവരെ അപകടത്തിലാക്കുന്നതോ സ്വാധീനിക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് പൊതുമര്യാദകളുടെ ലംഘനമായിട്ടായിരിക്കും കണക്കാക്കപ്പെടുക. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
വിവിധ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയ ശേഷമാണ് നിയമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ശൂറാ കൗൺസിലിന്റെ അനുമതിയും മന്ത്രിസഭാ വിദഗ്ധ സമിതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.രാജ്യത്തെ ചില മാര്‍ക്കറ്റുകളിലും മറ്റും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചിലര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാര്‍ക്കറ്റകളിലും മറ്റും ശബ്‍ദമുയര്‍ത്തി സംസാരിക്കുക, ആളുകളെ ഉപദ്രവിക്കുക, ആളുകളെ ശല്യം ചെയ്യുകയും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ പൊതുമര്യാദകള്‍ ലംഘിച്ചവര്‍ക്കാണ് പിഴ ചുമത്തിയത്.