ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം നടക്കുക ഇന്ത്യൻ .ക്യാപ്റ്റൻ കെ.എൽ രാഹുലിനും യുവനിരക്കും ഈ പരമ്പര നിർണായകമാണ്. സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്.
ട്വൻറി20 ലോകകപ്പിലടക്കം അവസരം കിട്ടണമെങ്കിൽ പരമ്പരയിലെ പ്രകടനം നിർണായകമാണ്.ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മുതിർന്ന താരങ്ങളും പരിശീലകനുമില്ല.രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്കി.തൽസ്ഥിതിക്ക് സിംബാബ്വെയില് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണാണ്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
ഇന്ത്യ-സിംബാബ്വെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20, 22 തീയതികളിൽ യഥാക്രമം 2, 3 ഏകദിനങ്ങൾ നടക്കും. ഇരുടീമും 63 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 51ലും ജയം ഇന്ത്യക്കായിരുന്നു.