ഹോളിവുഡ് സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ (81) അന്തരിച്ചു.ലോസ് ആഞ്ജലിസിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം . പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു സംവിധായകൻ. ജര്‍മന്‍ നഗരമായ എംഡെനില്‍ ആയിരുന്നു വുള്‍ഫ്ഗാങ് പീറ്റേഴ്സന്റെ ജനനം. 1982-ല്‍ ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. അതുവരെയുണ്ടായ ജര്‍മന്‍ ചലച്ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയതായിരുന്നു ദസ് ബൂട്ട്.
ക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍, എയര്‍ ഫോഴ്സ് വണ്‍, എബോള വ്യാപനത്തെ ആസ്പദമാക്കിയ ഔട്ട് ബ്രേക്ക്, ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്നിങ്ങനെ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. സാഹസികമായ സംഘട്ടനരംഗങ്ങളും ആകാംക്ഷാഭരിതമായ രംഗങ്ങളും വുള്‍ഫ്ഗാങ് പീറ്റേഴ്സന്റെ സിനിമകളുടെ പ്രത്യേകതയായിരുന്നു.
















