ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയർമാന് ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. പണം ഈടാക്കിയാകും സുരക്ഷ നൽകുക. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപയാകും ഈടാക്കുക.
സിആർപിഎഫിനോട് അദാനിക്ക് സുരക്ഷ നൽകാനുള്ള കേന്ദ്ര സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നൽകാൻ തീരുമാനമായത്.
2013 ൽ കേന്ദ്ര സർക്കാർ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നു.