മുംബൈ: 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ഇത് സംബന്ധിച്ച് ബോർഡ് മാറ്റങ്ങൾ വരുത്തി.
2022–23 ലെ സീനിയർ വനിതാ സീസൺ, ഒക്ടോബർ 11-ന് T20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്റർ സോണൽ ഏകദിന മത്സരത്തോടെ അവസാനിക്കുകയും ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാകും നടക്കുക. അഞ്ച് ടീമുകളാകും മത്സരത്തില്‍ ഉണ്ടാകുകയെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ നടക്കുക. ഈ വർഷം ഫെബ്രുവരിയിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 2023ൽ വനിതാ ഐപിഎൽ നടത്തുമെന്ന് പറഞ്ഞിരുന്നു.