ശ്വസിക്കാൻ ഓക്സിജൻ ഇല്ല ;ആംബുലൻസിൽ രോഗിക്ക് മരണം

 

ആംബുലൻസിൽ ഓക്‌സിജൻ തീർന്ന് രോഗി മരിച്ചു.തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക്  രാജനെ കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവല്ല സ്വദേശി രാജൻ ആണ് മരിച്ചത്.

ശ്വാസ തടസ്സത്തെ തുടർന്നാണ് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ റഫർ ചെയ്ത പ്രകാരം ഇവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം. 

യാത്രയ്ക്കിടെ സിലിണ്ടറിൽ നിറച്ച ഓക്‌സിജന്റെ അളവ് തീർന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഓക്‌സിജൻ മുഴുവനായി നിറച്ച സിലിണ്ടറാണ് കൊടുത്തുവിട്ടതെന്നാണ്  ആശുപത്രി അധികൃതർ പറയുന്നത് .