ആലപ്പുഴ: ‘തെരേസ്യൻ അമ്യതോത്സവ്’2022 ഇൻ്റർസ്കൂൾ മെഗാ ക്വിസിൽ പറവുർ ഗവ: എച്ച്.എസ്.എസ് ലെ ദേവപ്രിയ.എസ്.ജെ.,അശ്വിൻ അൻജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അയ്യൻ കോയിക്കൽ ഗവ.എച്ച്എസ്എസിലെ ഹീര എസ്, ശിവഹരി എന്നിവർ രണ്ടാം സ്ഥാനവും, ചോർത്തല മുട്ടം ഫോളി ഫാമിലി എച്ച്.എസ്.എസിലെ കാർത്തിക് നാഥ് എം,അരുൺ ക്യഷ്ണ എന്നിവർ മുന്നാം സ്ഥാനവും നേടി.തീരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എർണാകുളം.തുടങ്ങിയ ജില്ലകളിൽ നിന്ന് 85 ടീമുകൾ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുന്ധിച്ച് തെരേസ്യൻ അമൃതോത്സവ്-2022, ഇന്റർ സ്കൂൾ മെഗാ ക്വിസ് മത്സരം മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിൻ്റെ നേത്യത്തിൽ സ്കൂൾ ആഡിറ്റോറിയത്തിലാണ്
നടന്നത്. അലക്സ് അലോഷ്യസ് ക്വിസ് മാസ്റ്ററായ മത്സരത്തിൽ അവാസാന റൗണ്ടിൽ വന്ന ആറ് ടീമുകളിൽ തമ്മിലുള്ള വാശിയോറിയ മത്സരത്തിൽ നിന്നാണ് മുന്ന് ടീമുകൾ വിജയം നേടിയത്.
വിവിധ സ്കൂളുകളിൽ നിന്നുമായി 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മെഗാ ക്വിസിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 1001 രൂപയുടെ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. വാസ്കോഡഗാമ മുതൽ മൗണ്ട് ബാറ്റൺ വരെ (1498 മുതൽ 1947 വരെ) എന്ന പ്രധാന വിഷയത്തോടൊപ്പം പൊതു ചോദ്യങ്ങളും . ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം.ചൂച്ചാക്കൽ എസ്.ഐ.കെ.ജെ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.
സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ഷിബു, രതി നാരയണൻ, ഹെസ്മിസ്ട്രസ്സ് എലിസബത്ത് പോൾ പി.ടി.എ.പ്രസിഡൻറ്.പി.ആർ.സുമേരൻ, തെരേസ്യൻ അമ്യതോത്സവ് കൺവീനർ ഫാ.സിബിൻ പെരിയപ്പാടൻ സി.എം.ഐ, ഫാ വിപിൻ കുരിശുതറ സി എം ഐ , സോന ജോയി ,ജിത്തു ജോയി.എന്നിവർ സന്നിഹിതരായിരുന്നു.