ബിർമിങ്ഹാം: ടേബിൾ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വർണം. പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ശരത് കമൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗെയിമുകൾ സ്വന്തമാക്കിയാണ് കമൽ സ്വർണം നേടിയത്.
ആദ്യ ഗെയിം പിച്ച്ഫോർഡ് സ്വന്തമാക്കിയെങ്കിലും പിന്നീടുലുള്ള നാല് ഗെയിമുകളും എതിരാളിക്ക് ഒരു അവസരവും നൽകാതെ കമൽ സ്വന്തമാക്കുകയായിരുന്നു.
മിക്സ്ഡ് ഡബിൾസ് മത്സരത്തിലും ശരത് കമൽ -അകു സഖ്യം സ്വർണം നേടിയിരുന്നു. എന്നാൽ, പുരുഷ ഡബിൾസിൽ ശരത് കമൽ -സത്യൻ സഖ്യം ഫൈനലിൽ പരാജയപ്പെട്ടു.