ഉമ്മുൽഖുവൈൻ : യുഎഇയിലെ സ്ത്രീകളുടെ കൂട്ടാഴ്മയായ വേൾഡ് മലയാളി ഹോം ഷെഫ് (WMHC)ന്റെ സ്നേഹ സംഗമം കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാംപാപ്പിനിശ്ശേരി നിർവഹിച്ചു. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക ബിസിനസ് മാനേജ്മെന്റ് ആൻഡ് സെയിൽസ് കോച്ച് ഷാഫി മുഹമ്മദ് എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി.
21 രാജ്യങ്ങളിൽ നിന്നുള്ള മലയാളി സ്ത്രീകളുടെ വലിയ ഒരു കമ്യൂണിറ്റി ആണ് WMHC. പ്രമുഖ ബിസിനസ് സംരംഭകയും സെലെബ്രെറ്റി ഷെഫുമായ റസീല സുധീർ ആണ് ഈ കൂട്ടാഴ്മയുടെ സ്ഥാപക. വീട്ടമ്മമാരായ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനും അവരെ സ്വയം പര്യപ്തയാക്കുക അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായ ഈ പെൺകൂട്ടാഴ്മ ലക്ഷ്യമിടുന്നത്. ഇതിലെ അംഗങ്ങളെയെല്ലാം സാമാന്യയിപ്പിച്ചു കൊണ്ട് ഒരു മാനുഫാക്ച്ചറിംഗ് യൂണിറ്റ് ഉണ്ടാക്കുകയും റെസീസ് എന്ന ബ്രാൻഡ് നെയിമിൽ ആരോഗ്യപരമായ ഭക്ഷ്യോത്പന്നങ്ങൾ ഈ കൂട്ടാഴ്മ നിർമ്മിക്കുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.
ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ അരങ്ങേറി. . ചടങ്ങിൽ WMHC യുടെ അഡ്മിന്മാരായ റജിയ ആസാദ്, ബിന്ധ്യാ റഷീദ്, സബിത അസീസ്, ലുൽഫിയാ ,ദിൽഷാന നജീബ് എന്നിവർ സന്നിഹിതരായിരുന്നു.