കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബാഡ്മിന്റണില്‍ സ്വർണം നേടി ഇന്ത്യയുടെ പി.വി സിന്ധു. ഫൈനലില്‍ കനേഡിയന്‍ താരമായ മിഷേല്‍ ലിയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്. ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. സിന്ധുവിലൂടെ 19-ാം സ്വര്‍ണമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 56 മെഡലുകളായി.
2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിനു വെങ്കലവും 2018ല്‍ വെള്ളി മെഡലും സിന്ധു സ്വന്തമാക്കി. ഇപ്പോള്‍ സ്വര്‍ണമെഡലും കരസ്ഥമാക്കി. റിയോ ഒളിംപിക്സില്‍ വെള്ളി, ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം, ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, ഏഷ്യന്‍ ഗെയിംസില്‍ വെള്ളി തുടങ്ങി നിരവധി മെഡലുകളും സിന്ധു സ്വന്തമാക്കിയിരുന്നു