ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സരിന് സ്വര്‍ണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത്ത് സരിന് വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെയാണ് തോല്പിച്ചത്.
ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടിയിരുന്നു. ബോക്സിങ്ങിന് മൂന്ന് സ്വര്‍ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പിലായിരുന്നു നാലാം സ്വര്‍ണം. ഒപ്പം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ന് ഇന്ത്യ നേടി.
അതേസമയം, വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.