ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്മാരുടെ ബോക്സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ 5-0 ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തോല്പിച്ചത്.
വനിത ബോക്സിംഗില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0നാണ് നിതു പരാജയപ്പെടുത്തിയത്.
നീതുവിന് സീനിയർ വിഭാഗത്തിൽ ഇത് ആദ്യത്തെ പ്രധാന മെഡൽനേട്ടമാണ്. ഇതിനുമുൻപ് രണ്ടു തവണ യൂത്ത് വേൾഡ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു നീതു. അമിത് പങ്കൽ ഇതിനുമുൻപ് ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവാണ്. ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി.