ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഗുസ്തിയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം സ്വർണം സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയുടെ ചമോദ്യ കേശനിയെ ഫോഗട്ട് മലർത്തിയടിച്ചു.
ഇതോടെ ഗുസ്തിയിൽ അഞ്ച് സ്വർണമാണ് ഇന്ത്യയുടെ സഞ്ചിയിലായത്. ഇന്ത്യയുടെ ആകെ സ്വർണനേട്ടം 11 ആയി.
കോമണ്‍വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത, കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്നീ റിക്കാർഡുകൾ ഇനി ഫോഗട്ടിന് സ്വന്തം.
പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ ദഹിയ സ്വർണം നേടി. നൈജീരിയയുടെ എബികെവെനിമോ വെൽസണെ കീഴടക്കിയാണ് ദഹിയ സുവർണ നേട്ടം സ്വന്തമാക്കിയത്.
ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ സ്വന്തമാക്കി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.