വിപിഎൻ ഉപയോഗിച്ച്അശ്ലീല വിഡിയോ കണ്ടാൽ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക് . 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വിപിഎൻ ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡേറ്റ അനുസരിച്ച്, വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വർഷത്തെ ആദ്യപാദത്തിൽ യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണം 36 ശതമാനം വർദ്ധിച്ചു. ഗൾഫ് മേഖലയിൽ നിരോധിത സൈറ്റുകൾ വർധിക്കുന്നതിന് അനുസരിച്ച് വിപിഎൻ ഉപയോഗവും കൂടുകയാണ്.
പ്രവാസികളിൽ പലരും വാട്സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയ വീഡിയോ-ഓഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎൻ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡേറ്റിംഗ് നടത്താനും ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കാനും അശ്ലീല വിഡിയോ കാണാനും വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.