വിപിഎൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴ

 

 വിപിഎൻ ഉപയോ​ഗിച്ച്അശ്ലീല വിഡിയോ കണ്ടാൽ യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വിലക്ക് . 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വിപിഎൻ  ഉപയോഗിക്കുന്നുണ്ട്. 

ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡേറ്റ അനുസരിച്ച്, വിപിഎൻ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഈ വർഷത്തെ ആദ്യപാദത്തിൽ  യുഎഇയിൽ വിപിഎൻ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 36 ശതമാനം വർദ്ധിച്ചു. ഗൾഫ് മേഖലയിൽ നിരോധിത സൈറ്റുകൾ വർധിക്കുന്നതിന് അനുസരിച്ച് വിപിഎൻ ഉപയോ​ഗവും കൂടുകയാണ്. 

പ്രവാസികളിൽ പലരും വാട്‌സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയ വീഡിയോ-ഓഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎൻ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡേറ്റിംഗ് നടത്താനും ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കാനും അശ്ലീല വിഡിയോ കാണാനും വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും  റിപ്പോർട്ട് ഉണ്ട്.