കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലടി സംസ്കൃത സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ ഈ മാസം 4ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.