ന്യൂഡൽഹി: ഡൽഹിയിൽ മങ്കിപോക്സ് സംശയിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽനിന്നും വിട്ടയച്ചു.
തിങ്കളാഴ്ച രാത്രിയാണ് എൽഎൻജെപി ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 34 കാരനായ ഇയാൾ അടുത്തിടെ വിദേശ യാത്ര നടത്തിയിരുന്നില്ല. എന്നാൽ ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നു.
പനിയും ശരീരത്തിൽ പാടുകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് മങ്കിപോക്സ് സംശയിച്ചത്.
ഇതുൾപ്പെടെ രാജ്യത്തു നാലു മങ്കിപോക്സ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നെണ്ണം കേരളത്തിലാണ്. 78 രാജ്യങ്ങളിലായി 18,000 പേർക്കാണു മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്.