രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നു. കഴിഞ്ഞ വർഷത്തെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കി പുറത്തുവന്ന പട്ടികയിൽ രാജ്യത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള പത്ത് പേരുടെ പട്ടികയിൽ ഒന്നാമത് എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്രയാണ്. തുടർച്ചയായ രണ്ടാമത്തെ വർഷം ആണ് ഇവർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 84330 കോടി രൂപയാണ് റോഷ്നിയുടെ ആകെ ആസ്തി.
രണ്ടാം സ്ഥാനത്ത്നൈക ഫൗണ്ടറും സിഇഒയുമായ ഫാൽഗുനി നയ്യാർ ആണ് 57520 കോടി രൂപയാണ് ഇവരുടെ 2021ലെ ആസ്തി. സ്വന്തം അധ്വാനം കൊണ്ട് അതി സമ്പന്നയായ, ഏറ്റവും കൂടുതൽ ആസ്തിയുള്ള സ്ത്രീയും ഇവരാണ്.
മൂനാം സ്ഥാനത്ത് ഉള്ളത് ബയോകോൺ സി ഇ ഒയും സ്ഥാപകയുമായ കിരൺ മസുംദാർ ഷായാണ് . 29030 കോടി രൂപയാണ് ഇവരുടെ ആസ്തി. നീലിമ മൊതപാർടിയാണ് നാലാം സ്ഥാനത്ത്. 28180 കോടി രൂപയാണ് നീലിമയുടെ ആസ്തി.
26260 കോടി രൂപയുടെ ആസ്തിയുള്ള സോഹോ സ്ഥാപകനായ ശ്രീധർ വെമ്പുവിന്റെ സഹോദരി രാധാ വെമ്പു ആണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തുള്ള ആഗോള ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി കമ്പനിയായ യു എസ് വി യുടെ ലീന ഗാന്ധി തിവാരിയുടെ ആസ്തി 24,280 കോടി രൂപയാണ്.
എനർജി എൻവിയോൺമെന്റൽ എൻജിനീയറിങ് സ്ഥാപനമായ തർമാക്സ് ഉടമകളായ അനു ആഗ, മെഹർ പദുംജി എന്നിവരാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. 13380 കോടി രൂപയുടെ ആസ്തിയുമായി ഡാറ്റാ സ്ട്രീമിങ് ടെക്നോളജി സ്ഥാപനമായ കോൺഫ്ളുവന്റിന്റെ സഹസ്ഥാപകനായ നേഹ നർഘടെയാണ് പട്ടികയിൽ എട്ടാമത്.
പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള ഡോക്ടർ ലാൽ പാത് ലാബ്സ് ഡയറക്ടറായ വന്ദന ലാലിന്റെ ആസ്തി 6810 കോടി ആണ് . അന്തരിച്ച വ്യവസായ പ്രമുഖൻ രാമൻ മുൻജാലിന്റെ ഭാര്യ രേണു മുൻചാൽ ആണ് പട്ടികയിൽ പത്താം സ്ഥാനത്ത്. 6620 കോടി രൂപയാണ് ഇവരുടെ ആസ്തി.