രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദ പരാമർശത്തിൽ നേരിട്ട് മാപ്പുപറയാനൊരുങ്ങി കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മാപ്പ് പറയാൻ രാഷ്ട്രപതിയെ നേരിൽ കാണാൻ സമയം തേടി. രാഷ്ട്രപതിയെ നേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഇതിന്റെ പേരിൽ കടുത്ത അമർഷം ഉണ്ട്.
രാഷ്ട്രപത്നിയെന്ന് രാഷ്ട്രപതിയെ വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു.