ഏറെ വിവാദങ്ങൾക്കൊടുവിലായിരുന്നു പൃഥ്വിരാജ് ഷാജികൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ തിയറ്ററുകളിൽ എത്തിയത്.ഇപ്പോഴിതാ കടുവയുടെ ഒടിടി റിലീസിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയിൽ ഹർജി നൽകി.
സെൻസർ ബോർഡിന്റെയും കോടതിയുടെയും നിർദ്ദേശം ഉണ്ടായിട്ടും ഇന്ത്യയിൽ മാത്രമേ പേര് മാറ്റിയിരുന്നുള്ളു. നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നാണ്. ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ കേസിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ മുഴുവൻ വിവരങ്ങളും തെളിവായി സമർപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ പരാതി നൽകിയിരുന്നു. പിന്നാലെ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ് നിർദേശം നൽകി. തുടർന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തീയേറ്റുകളിലെത്തിയത്.
















