എറണാകുളം ജില്ലാ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണുരാജ് കഴിഞ്ഞ ദിവസം അവിടെ നിന്നും ചുമതല ഒഴിഞ്ഞത്. എറണാകുളത്തെ മാലിന്യ പ്രശ്നങ്ങളും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനാണ് കളക്ടർ എന്ന നിലയിൽ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് രേണുരാജ് പറഞ്ഞു.
രേണുരാജ് ഒഴിഞ്ഞപ്പോൾ പകരം ആലപ്പുഴയുടെ ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ്. ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്.പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക.