അദ്ധ്യാപക നിയമന അഴിമതിക്കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിലേക്ക് മാറ്റി. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണിത്. ഭുവനേശ്വറിൽ ആംബുലൻസിലെത്തിയ മന്ത്രിയെ ‘കള്ളൻ കള്ളൻ’ വിളികളുമായാണ് ജനങ്ങൾ സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇഡി ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യത്.
ഇഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കൊൽക്കത്ത എസ്എസ് കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കൽ രേഖകൾ പ്രകാരം പാർത്ഥ ചാറ്റർജി ആരോഗ്യവാനാണെന്ന് ഇഡി വാദിച്ചു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായാണ് മന്ത്രി കാണുന്നതെന്നും ആശുപത്രി കാലയളവ് കസ്റ്റഡി കാലാവധിയായി കാണില്ലെന്നും കാണിച്ച് ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പാർത്ഥ ചാറ്റർജിയെ കൊൽക്കത്ത എയിംസിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ആശുപത്രിയ്ക്ക് പുറത്ത് മന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ പാർട്ടികളും ജനങ്ങളും എത്തിയിട്ടുണ്ട്.