പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്. തോക്കേന്തിയ പൃഥ്വിരാജിനെയും പിന്നിൽ സിദ്ദിഖിനെയും ഇന്ദ്രജിത്തിനെയും കാണാം. ഏറ്റവും പിന്നിൽ വിജയ് ബാബു. സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി, കോശി എന്നിവരെയും പോസ്റ്ററിൽ കാണാം. കമ്മാരസംഭവത്തിനുശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ലൂസിഫറിനുശേഷം മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ്. വിജയ് ബാബു, മുരളി ഗോപി , രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ആണ് നിർമ്മാണം. ഹോം സിനിമയ്ക്കുശേഷം വിജയ് ബാബുവിന്റെ ഫൈഡ്രേ ഫിലിംസിന്റെ ബാനറിൽ തിയേറ്രർ റിലീസായി ചിത്രം ഒരുങ്ങുന്നു.