മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.ഇതിനിടെ കലക്ടറുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രത്യക്ഷ സമരം ഇന്ന് നടക്കും. ശ്രീറാമിന്റെ നിയമനം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പിലാണ് ധര്‍ണ നടക്കുക.
ആലപ്പുഴ കലക്ടറായിരുന്ന രേണുരാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. നേരത്തെ ശ്രീറാമിനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീറാം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.