ബംഗളൂരുവിൽ കാണാതായ തത്തയെ കണ്ടെത്തി നൽകിയ യുവാവിന് 85,000 രൂപയുടെ പാരിതോഷികം. 50,000 രൂപയാണ് കാണാതായ തത്തയെ കണ്ടെത്തുന്ന വ്യക്തിക്ക് ഉടമ പ്രഖ്യാപിച്ചിരുന്നത്. ഈ തുകയേക്കാൾ 35,000 രൂപ അധികമാണ് യുവാവിന് ലഭിച്ചിരിക്കുന്നത്. ജൂലൈ 16നാണ് ആഫ്രിക്കൻ തത്തയായ റുസ്തമിനെ കാണാതായത്. കർണാടകയിലെ തുമകുരുവിലെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലേക്കാണ് തത്ത പറന്ന് പോയത്. ഈ തത്തയെ കണ്ട ശ്രീനിവാസൻ എന്ന വ്യക്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പിന്നീടാണ് തത്തയുടെ ഉടമ തത്തയെ തെരയുന്ന വിവരം ശ്രീനിവാസ് അറിയുന്നത്. തത്തയെ അതിന്റെ ഉടമയായ അർജുന് മടക്കി നൽകിയ ശ്രീനിവാസിന് 85,000 രൂപയാണ് നൽകിയത്. തത്തയെ കണ്ടെത്തിയതിന് ശേഷം നല്ലവണ്ണം അതിനെ ഊട്ടുകയും പരിപാലിക്കുകയും ചെയ്തതിനാണ് 35,000 രൂപ കൂടി അധികം നൽകിയത്.