സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയിൽ. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ തടസ്സ ഹർജി സമർപ്പിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ബാംഗ്ലൂർ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി സോൺ അസി. ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായാണ് വാദം. ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.