കോഴിക്കോട് : വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
സസ്പെൻഷനിലായ വടകര എസ്.ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിൽ കൂടുതൽ അന്വേഷണമുണ്ടാകും. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട് .