ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവര്‍ധന ചുമതലയേറ്റു.മുമ്പ് രജപക്സെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ദിനേഷ് ഗുണവര്‍ധന. ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ് ഗുണവര്‍ദ്ധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്സെയാണ് അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിക്കുന്നത്.
ഗോതബായ രാജപക്സെ രാജ്യം വിടുകയും തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ രാഷ്ട്രപതിയായി ചുമതലയേറ്റതോടെ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു.