വിവാഹശേഷം സിനിമയിലേക്ക് തിരികെ വരുന്ന നയൻതാര തന്റെ പ്രതിഫലം ഭീമമായി വര്‍ധിപ്പിച്ചതായി റിപ്പോർട്ട് .വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരാവുന്നത്. അടുത്ത സിനിമയ്ക്ക് വേണ്ടി നയന്‍താര പ്രതിഫലം കൂടുതലായി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയിലാണ് നയന്‍താര അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടക്കുകയാണ്. അടുത്ത സിനിമയ്ക്ക് വേണ്ടി നടി ഡിമാന്‍ഡ് ചെയ്യുന്നത് 10 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക നയന്‍താരയാണ്.നയന്‍താര അഭിനയിക്കുന്ന 75 മത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. നിലവില്‍ ഏഴു മുതല്‍ 8 കോടി വരെയാണ് നടി ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന തുക. ഇത്തവണ മൂന്നു കോടി കൂടി വര്‍ദ്ധിപ്പിച്ച് അത് പത്തായി മാറിയിരിക്കുകയാണ്.