പാലക്കാട് : തുടർകൂറുമാറ്റങ്ങൾക്കിടെ അട്ടപ്പാടി മധു കേസിൽ പതിനഞ്ചാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്. കോടതിയിൽ കൂറുമാറിയ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നൽകിയവരാണ്.
13ആം സാക്ഷി സുരേഷ് ആശുപത്രിയിൽ ആയതിനാൽ വിസ്താരം പിന്നീടായിരിക്കും നടത്തുക.സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽകുമാർ