ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍വംശജനായ മുന്‍ ധനകാര്യമന്ത്രി ഋഷി സുനാക് അന്തിമ ഘട്ടത്തില്‍ കടന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസ്സുമായാണ് സുനാക് അവസാനവട്ട മത്സരത്തില്‍ ഏറ്റുമുട്ടുക. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.
നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്ഡൗണ്ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളിലേക്കാണ് ഇനി മത്സരം നീങ്ങുന്നത്. പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്.
സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. ഋഷി സുനക് ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ് ഋഷിയുടെത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാൽ ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യൻ വംശജനാകും റിഷി സുനക്.