കോഴിക്കോട്: മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസിന്റെ നികുതി കുടിശിക ഇൻഡിഗോ എയർലൈൻസ് അടച്ചു. പിഴയടക്കം 48,000 രൂപ ഓൺലൈനായാണ് അടച്ചത്. ബസ് വ്യാഴാഴ്ച രാവിലെ വിട്ടുകൊടുക്കും.
റോഡ് നികുതി കുടിശിക വരുത്തിയതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് മോട്ടർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്തുന്ന ബസ് അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിലെത്തിച്ചപ്പോഴാണു പിടിച്ചത്.
6 മാസത്തെ കുടിശികയായി 31,500 രൂപ റോഡ് നികുതിയും 7500 രൂപ പിഴയും 3150 രൂപ പലിശയുമടക്കം 42,150 രൂപ അടയ്ക്കാനുണ്ടെന്ന് ജോയിന്റ് ആർടിഒ സാജു എ.ബക്കർ പറഞ്ഞിരുന്നു.