ഉത്തര്‍പ്രദേശില്‍ തവളക്കല്യാണം. മഴ പെയ്യാൻ ആണ് ഇത്തരത്തിൽ തവളകല്യാണം നടത്തിയത്. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴ ലഭിച്ചതിനെ തുടര്‍ന്ന് ഹിന്ദു മഹാസംഗ് ആണ് തവളക്കല്യാണം നടത്തിയത്.കാളിബാരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. കല്യാണത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. തവളകളെ മാല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി.
തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.കഴിഞ്ഞയാഴ്ച ഹോമം നടത്തി. ഈയാഴ്ച വിശ്വാസം അനുസരിച്ച് തവളക്കല്യാണം നടത്തി. ഈ ചടങ്ങുകള്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.