നടി നിത്യ മേനൻ വിവാഹിതയാവുന്നു എന്ന് റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകരും കാത്തിരിക്കുകയാണ് .
ഒരു കോമൺ സുഹൃത്ത് വഴിയാണ്പ ഇരുവരും രിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് എത്തി എന്നുമാണ് വിവരം.
കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തുന്ന നടിയാണ് നിത്യ.വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് നിത്യയുടെ റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്.