ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു തുടരുന്നു.ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, എംപിമാരായ ഡള്ളസ് അലഹപ്പെരുമ, അനുര കുമാര ദിസനായകെ എന്നിവരാണ് ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റാകാനുള്ള മത്സരത്തിലുളളത് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു.
സിലോണ്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഏറെ ആലോചനകള്‍ക്ക് ശേഷം ഇന്ന് തിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ജീവന് തൊണ്ടമാന്‍ എംപി അറിയിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ 6 മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ദിസനായകെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ എംപി അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പറഞ്ഞു.
രഹസ്യ വോട്ടെടുപ്പാണ് നടക്കുന്നത്. ക്രോസ് വോട്ടിംഗിന്റെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സഭയില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു. ക്രോസ് വോട്ടിംഗ് പരിശോധിക്കാന്‍ എംപിമാരോട് ബാലറ്റ് പേപ്പറിന്റെ ചിത്രമെടുക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കര്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചത്.