ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് അക്രമകാരികളെ തടഞ്ഞ എൽഡിഎഫ് കൺവീനറായ ഇ പി ജയരാജനെ മൂന്നാഴ്ചത്തേക്ക് ആകാശ യാത്ര വിലക്ക് പ്രഖ്യാപിച്ച വിമാന കമ്പനിയുടെ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എ എം ആരിഫ് എംപി നിവേദനം നൽകി.
കേരള മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഇ പി ജയരാജനെ അഭിനന്ദിക്കുന്നതിന് പകരം യാത്രാ വിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനിയുടെ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്നും രാജ്യത്തെ വിമാനങ്ങളിൽ ഇതുപോലുള്ള ആക്രമണങ്ങൾ വർദ്ധിക്കുവാൻ ഈ തീരുമാനം ഇടയാക്കിയേക്കാം എന്നും എം.പി നിവേദനത്തിൽ പറഞ്ഞു.