നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് കസ്റ്റഡിയില്‍. മോട്ടോർ വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്നാണ് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസാണ്. 6 മാസമായി നികുതി അടച്ചില്ല. സർവീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്ലാന്‍ഡ് ബസാണ് കസ്റ്റഡിയിലെടുത്തത്.