ലോകത്തെ തന്നെ മാരക വൈറസായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം ഘാനയിൽ സ്ഥിരീകരിച്ചു. ഈ മാസം ആദ്യം മരിച്ച രണ്ട് പേര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ബാധയാണെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മരണനിരക്ക് ഉയര്‍ന്ന മാര്‍ബര്‍ഗും. ഇതിന് ഫലപ്രദമായ വാക്സീനില്ല.
വൈറസ് ബാധിതർക്ക് വയറിളക്കം, പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണും. രോഗികളുടെ സ്രവങ്ങള്‍, വസ്ത്രങ്ങള്‍, മുറിവുകള്‍,പാത്രങ്ങള്‍ എന്നിവയിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ നടത്തിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
ആദ്യം ഘാനയില്‍ നടത്തിയ പരിശോധനയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സെനഗലില്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ഘാന ആരോഗ്യ വിഭാഗം അറിയിച്ചു.