ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ച് ജഗദീപ് ധൻക.ർ രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൈമാറി. ഗവർണർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ജഗദീപ് ധൻകർ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ജഗദീപ് ധൻകറിന്റെ പേര് പ്രഖ്യാപിച്ചത്. രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. 2019ലാണ് ധൻകർ ബംഗാൾ ഗവർണറായി നിയമിതനായത്.
മണിപ്പൂർ ഗവർണർ ലാ ഗണേശിനാണ് ബംഗാളിന്റെ അധിക ചുമതല.